ശാസ്താംകോട്ട: കൊവിഡ് വാക്സിനേഷൻ ക്രമക്കേടുകൾക്കെതിരെ ശൂരനാട് വടക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി അംഗം ശിവൻ.പി.കാട്ടൂർ ഉദ്ഘാടനം ചെയ്തു. ആർ.ബിന്ദുകല, എസ്. ദിലീപ് കുമാർ, എം.എസ്.സൂരജ്, എം.എസ് .സന്ദീപ്.,​ടി.എസ്. ഗിരീഷ്, റോയ് മോഹൻ, ലേഖ എന്നിവർ സംസാരിച്ചു.