കൊട്ടാരക്കര: ബി.ജെ.പി കുളക്കട ഏരിയാ കമ്മിറ്റിയുടെയും കർഷക മോർച്ച പൂവറ്റൂർ യൂണിറ്റിന്റെയും നേതൃത്വത്തിൽ ശ്യാമ പ്രസാദ് മുഖർജിയുടെ നാമധേയത്തിൽ മൻകീ ബാത്തിന്റെ വിശദീകരണവും വൃക്ഷത്തൈ നടീലും നടന്നു. പുത്തൂർ മുക്കിൽ നടന്ന യോഗം കർഷക മോർച്ച ജില്ലാ സെക്രട്ടറി ജി.ഗോപിനാഥൻ പിള്ള വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അജിത് ചാലൂക്കോണം അദ്ധ്യക്ഷത വഹിച്ചു. വേണു കുളക്കട, രാധാകൃഷ്ണപിള്ള, എസ്. ഗീതാകുമാരി, രവീന്ദ്രൻ. മുരളീധരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.