കൊട്ടാരക്കര : സി.പി.ഐ തൃക്കണ്ണമംഗൽ ഇ.ടി.സി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി. പുതുതായി പാർട്ടിയിലെത്തിയ പി.പ്രസന്നന് ഡി.രാമകൃഷ്ണപിള്ള അംഗത്വം നൽകി കാമ്പയിൻ ഉദ്ഘാടനം ചെയ്തു .ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജി ചേരൂർ, എൻ.സി.വിജയൻ, സിജു ചെറുകര, മാത്യു പിള്ളവീട്, പാപ്പച്ചൻ, മത്തായി, മധു, റ്റിൻസൺ,ജോജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.