കൊല്ലം : ആൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ക്രമാതീതമായി വർദ്ധിച്ചുക്കുന്നത് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് തയ്യൽ തൊഴിൽ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും ധനസഹായം നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജി. സജീവൻ, പ്രസിഡന്റ് എം. സരസ്വതി അമ്മാൾ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജി എന്നിവർ സംസാരിച്ചു.