ചാത്തന്നൂർ: കെ.പി.സി.സി വിചാർവിഭാഗ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരന്റെ നൂറ്റിമൂന്നാം ജന്മവാർഷികാചരണം സംഘടിപ്പിച്ചു. നിയോജകമണ്ഡലം ചെയർമാൻ കൊട്ടിയം എം.എസ്. ശ്രീകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പി. പ്രഭാകരൻ, രേവതി സുനിൽകുമാർ, ബാബുരാജ്, സജി തട്ടത്തുവിള, ബിയാട്രീസ്, ബഷീർ, ബിജുഖാൻ തുടങ്ങിയവർ സംസാരിച്ചു.