കുന്നത്തൂർ : ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനാഘോഷം ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ നടന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.കൃഷ്ണൻ കുട്ടിനായർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം പി.കെ. രവി മുഖ്യാഥിതിയായിരുന്നു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ നാസർ കിണറുവിള, സുരേഷ്, സന്തോഷ് കൊമ്പിപ്പിള്ളിൽ, നാലുതുണ്ടിൽ ജലീൽ, കുന്നത്തൂർ ഗോവിന്ദപിള്ള , സുഭാഷ്, രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു.