c

കൊല്ലം : എൻ 95 മാസ്കിനും ട്രിപ്പിൾ ലയർ മാസ്‌കിനും ഗ്ലൗസിനും അമിതവില ഈടാക്കിയതിന് തട്ടാമലയിലെ ട്രാവൻകൂർ മെഡി. കോളേജ് ഹോസ്പിറ്റലിനെതിരെ കേസെടുത്തു. എൻ 95 മാസ്കിന് ഗവൺമെന്റ് നിശ്ചയിച്ച 26 രൂപയ്ക്ക് പകരം 45 രൂപയും ട്രിപ്പിൾ ലയർ മാസ്കിന് 5 രൂപയ്ക്ക് പകരം 10 രൂപയും ഗ്ലൗസിന് 18 രൂപയ്ക്ക് പകരം 65 രൂപയുമാണ് രോഗികളിൽ നിന്ന് ഈടാക്കിയിരുന്നത്. കൊല്ലം ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫാണ് ആശുപത്രിക്കെതിരെ കേരള എസെൻഷ്യൽ ആർട്ടിക്കിൾ കൺട്രോൾ ആക്ട് 1986 പ്രകാരം കേസെടുത്തത്. കൊല്ലം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ജ്യോതി കുമാർ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നൽകി. ആർ.ഡി.ഐ ഷാജി പി.എച്ച്,​ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരായ മണിവീണ, അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തൊണ്ടിമുതലും റിപ്പോർട്ടും കൊല്ലം ജെ.എഫ്.എം.സി 2 കോടതിയിൽ ഹാജരാക്കും.