photo
ഭക്ഷ്യധാന്യ കിറ്റുകൾ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : കോൺഗ്രസ് ടൗൺ മണ്ഡലം 2-ാം വാർഡ് കമ്മിറ്റിയുടെയും നഗരസഭാ കൗൺസിലർ എം.അൻസാറിന്റെയും നേതൃത്വത്തിൽ വാർഡിലെ 450 ഓളം വീടുകളിലേക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തു. ബൂത്ത് പ്രസിഡന്റ് താമരാക്ഷന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് സി.ആർ.മഹേഷ് എം.എൽ.എ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. എം.അൻസാർ, എസ്.ജയകുമാർ, അനിലൽ കാരമൂട്ടിൽ , അനിൽ മങ്ങാട്ട്, കെ.എസ്.റോയി, ആർ.ദേവരാജൻ, ആശാ അനിൽ തുടങ്ങിയവർ പങ്കെടുത്തു.