photo
കെ.കരുണാകരന്റെ 103-ം ജന്മ വാർഷികം ആഘോഷം എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കെ.പി.സി.സി വിചാർ വിഭാഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരന്റെ 103--ം ജന്മദിനം ആചരിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ആദിനാട് ഗിരീഷ് ആദ്ധ്യക്ഷത വഹിച്ചു കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. അജയകുമാർ, ജോൺസൻ വൈദ്യൻ , കെ.എം. നൗഷാദ് , കൃഷ്ണൻകുട്ടി , ആദിനാട് നാസർ, രവിദാസ്, അരുൺ കല്ലുമ്മൂട് എന്നിവർ സംസാരിച്ചു.