കരുനാഗപ്പള്ളി: മസ്തിഷ്ക മരണത്തിന് കീഴടങ്ങി, കരളും കണ്ണുകളും വൃക്കകളും ദാനം ചെയ്ത ഡി.പ്രകാശിനെ സർവ കക്ഷികളുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പ്രകാശിന്റെ അവയവങ്ങൾ ലഭിച്ചതോടെ 5 പേർക്കാണ് പുതു ജീവൻ ലഭിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈതീൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൻ.ശിവരാജൻ, എൻ.അജയകുമാർ, നഗരസഭാ വൈസ് ചെയർമാൻ സുനിമോൾ, കൗൺസിലർ ഷെഹിനാ നസീം, ആർ.രവി, ഷിഹാൻ ബഷി, പ്രമോജ്, അയ്യപ്പൻ എന്നിവർ പ്രഭാഷണം നടത്തി.