പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുക, ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നടത്തുക,ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ജനകീയ മാർച്ച് നടത്താൻ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഉറുകുന്ന് ശശിധരൻ, നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, എസ്.ഇ.സഞ്ജയ്ഖാൻ, എ.എ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.