c
ശാബ്ദിനികേതൻ പൊലീസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നടന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി മുൻകാല ഗ്രന്ഥശാലാ പ്രവർത്തകൻ പഴങ്ങാലം ബദറുദ്ദീനെ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ആദരിക്കുന്നു

കൊല്ലം: ശാബ്ദിനികേതൻ പൊലീസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ, തിരുനല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുൻകാല ഗ്രന്ഥശാലാ പ്രവർത്തകൻ പഴങ്ങാലം ബദറുദ്ദീനെ കെ.ബി. മുരളീകൃഷ്ണൻ ആദരിച്ചു. നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് പ്രവാസി വ്യവസായി അഭിലാഷ് കോക്കാട്ടിന്റെ (കാവനാട് ) സഹായത്തോടെ മൊബൈൽഫോണുകൾ നൽകി. പഴങ്ങാലം ബദറുദ്ദീന്റെ വസതിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ മുഖ്യപ്രഭാഷണം നടത്തി. എക്സിക്യുട്ടീവ് കൗൺസിലർ ജെ.എസ്. നെരൂദ, നിയാസ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എ.ആർ. ഹാഷിം സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി ബൈജു നന്ദിയും പറഞ്ഞു.