പോരുവഴി : കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ സ്മൃതി സംഗമവും കെ.കരുണാകരൻ അനുസ്മരണവും നടന്നു. കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് വരിക്കോലി ബഷീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പോരുവഴി പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിണറുവിള നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൽ സമദ്, ലതാ രവി, നസീറ ബീവി, പ്രിയ സത്യൻ, അനിൽ, ഹാരിഷ് ,രതീഷ്, പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.