ponamma-
പാചക വാതകം, പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെ മഹിളാകോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊന്നമ്മ മഹേഷൻ ഉദ്ഘാടനം ചെയ്തപ്പോൾ

ഇരവിപുരം : പാചക വാതകം, പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെ മഹിളാകോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൊന്നമ്മ മഹേഷൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശാന്തിനി ശുഭദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലൈലാകുമാരി സംസാരിച്ചു. ജില്ലാഭാരവാഹികളായ മോളമ്മ, ബ്ലോക്ക്‌ ഭാരവാഹി ഷീജ, മയ്യനാട് മണ്ഡലം പ്രസിഡന്റ് കുമാരി മിന്നു എന്നിവർ പങ്കെടുത്തു. ഷീജ നന്ദി പറഞ്ഞു.