പോരുവഴി: പഞ്ചായത്ത് ലൈബ്രറി സംഗമവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ, സി .കെ. വിജയാനന്ദ്, വിനോദ് കുമാർ, അനിൽ സത്യചിത്ര, അർത്തിയിൽ അൻസാരി, നീലാംബരൻ, വി.ബേബി കുമാർ ,അനിത സത്യ ചിത്ര, എം.എസ്. സന്ദീപ്, പി.എം. സോമരാജൻ, ഇന്ദു വിജയാനന്ദ്, ശശിധരൻ പിള്ള , വിദ്യ എന്നിവർ സംസാരിച്ചു.