തൊടിയൂർ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഡറേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ സെക്രട്ടറി കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡന്റ് എ.എം. നൗഷാദ് മന്നാനി അദ്ധ്യക്ഷത വഹിച്ചു.
മന്നാനീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാദ്ഷ മന്നാനി വട്ടപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.വൈ.എഫ് മീഡിയ സെൽ കൺവീനർ തേവലക്കര ബാദ്ഷ, താലൂക്ക് സെക്രട്ടറി ബദറുദ്ദീൻ അശാന്റയ്യത്ത് , ജോ. സെക്രട്ടറി അൻസർ മന്നാനി തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു.