ചാത്തന്നൂർ : ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021-22 വർഷത്തേക്കുള്ള കുടുംബ-വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങൾ അതത് വാർഡിലെ അങ്കണവാടികളിൽ നിന്നോ വാർഡ് മെമ്പർമാരിൽ നിന്നോ കൈപ്പറ്റി പൂരിപ്പിച്ച ശേഷം അപേക്ഷകൾ ജൂലായ് 17നു മുമ്പ് തിരികെ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.