പോരുവഴി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പോരുവഴി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നടീൽ വസ്തുക്കൾ നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിള ഇൻഷ്വറൻസ് , പച്ചക്കറി വികസന പദ്ധതി, ഭാരതീയ പ്രകൃതി കൃഷി പദ്ധതി തുടങ്ങിയ വിവിധ കാർഷിക പദ്ധതികളെ കുറിച്ച് കൃഷി ഓഫീസർ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നമ്പൂരേത്ത് തുളസീധരൻ പിള്ള ,മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു