photo
കോട്ടക്കേറം വാർഡിലെ കോൺഗ്രസ് അംഗം ഉഷാകുമാരി പഞ്ചായത്ത് പടിക്കൽ സംഘടിപ്പിച്ച സമരം

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്ത് പടിക്കൽ കോട്ടക്കേറം വാർഡിലെ കോൺഗ്രസ് വാർഡംഗം ഉഷാകുമാരി ഒറ്റയാൾ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തെരുവ് വിളക്കുകളും പാതകളും അറ്റകുറ്റപ്പണി നടത്താനുള്ള ടെൻഡർ നടപടി സ്വീകരിക്കുക, ഭരണസമിതി അംഗം ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിനെ പറ്റി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോട്ടക്കേറം വാർഡിലെ കോൺഗ്രസ് അംഗം ഉഷാകുമാരി സമരം സംഘടിപ്പിച്ചത്.