ശാസ്താംകോട്ട: കൊവിഡ് പുനരധിവാസ കേന്ദ്രത്തിൽ രോഗി മരിച്ചതോടെ കുന്നത്തൂർ താലൂക്കിൽ കൊവിഡ് ചികിത്സ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തുരുത്തിയിൽ രാജേന്ദ്രൻ (51 ) ആണ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് കുന്നത്തൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള പത്ത് കിടക്കകളാണ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാർഡിലുള്ളത്. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കൊവിഡ് പുനരിധിവാസ കേന്ദ്രങ്ങളിൽ രോഗികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ മാത്രമാണുള്ളത്. രോഗികളെ നിരീക്ഷിക്കുന്നതിനും അടിയന്തര ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല.