ഓടാനവട്ടം: വെളിയം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെയും ഫലവൃക്ഷത്തൈ വിതരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി ഭദ്രന് പച്ചക്കറി വിത്തും, ഫലവൃക്ഷത്തൈകളും കൈമാറി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, കൃഷി ഓഫീസർ എന്നിവർ സംസാരിച്ചു.