akshrapura
ചിത്രം: എൽ കെ ദാസനും ഭാര്യ വനിതയും നിർമ്മിച്ചു നൽകിയ ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാല കെട്ടിടം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: അക്ഷരപുര ഗ്രന്ഥശാല സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ .മധു നാടിന് സമർപ്പിച്ചു. ക്ലാപ്പന ഷണ്മുഖ വിലാസം സ്കൂളിലെ അദ്ധ്യാപകനും കെ. എസ്. ടി .എ സബ് ജില്ലാ പ്രസിഡന്റുമായ എ. കെ. ദാസനും ഭാര്യ ക്ലാപ്പന സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി വിനിതയും ചേർന്നാണ് ക്ലാപ്പനയിൽ വീടിനോട് ചേർന്ന് തങ്ങളുടെ മൂന്ന് സെന്റ് ഭൂമി ഗ്രന്ഥശാലയ്ക്ക് സൗജന്യമായി നൽകിയത്. ഭൂമി നൽകുക മാത്രമല്ല രണ്ടുപേരുടെയും വരുമാനത്തിൽ നിന്ന് ഒരു പങ്ക് മാറ്റിവെച്ച് ഗ്രന്ഥശാലയ്ക്ക് കെട്ടിടവും നിർമ്മിച്ച് നൽകി.ക്ലാപ്പനയിൽ നടന്ന ചടങ്ങിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ജില്ലാ കൗൺസിൽ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡി. സുകേശൻ തുടങ്ങിവർ പങ്കെടുത്തു. എൽ. കെ. ദാസനെയും വനിതയെയും ചടങ്ങിൽ ആദരിച്ചു.