photo
കെ. എസ് .യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : അർഹതയുള്ള വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ. എസ് .യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം. കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു . കെ .എസ് .യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റഫീഖ് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. യു സംസ്ഥാന കോ -ഓഡിനേറ്റർ നൗഫൽ നിസാർ, കെ. എസ് .യു ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട്, യൂത്ത് കോൺഗ്രസ്‌ ടൗൺ മണ്ഡലം പ്രസിഡന്റ്‌ ആർ. എസ്. കിരൺ,അൽത്താഫ് ഹുസൈൻ, അനുശ്രീ അനിൽ കുമാർ, ബിതുല തുളസി, താഹിർ, ബിതു, ഫഹദ്, മുഹ്സിൻ തൊടിയൂർ, സാജിദ്, ഷാഫി,നൗഫൽ,അഖിൽ ദാസ്, സജിൻ, സാദിഖ്,തുടങ്ങിയവർ നേതൃത്വം നൽകി .