പുനലൂർ: സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്യാംരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.പ്രവീൺകുമാർ, മണ്ഡലം സെക്രട്ടറി ഐ.മൺസൂർ, നഗരസഭ കൗൺസിലർമാരായ രഞ്ജിത്ത് രാധാകൃഷ്ണൻ, ബി.സുജാത, അഖില സുധാകരൻ,മുൻ നഗരസഭ വൈസ് ചെയർമാൻമാരായ എഫ്.കാസ്റ്റ് ലസ് ജൂനിയർ, കെ.പ്രഭ, നേതാക്കളായ ശരത്ത്കുമാർ,ലാൽകൃഷ്ണ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.