photo
നിരാലംബർക്ക് പ്രതിമായം നൽകുന്ന മരുന്നുകളുടെ വിതരണം കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ലീഡേഴ്സ് സോഷ്യൽ കെയർ ഫാറം നിരാലംബരായ രോഗാതുരർക്ക് പ്രതിമാസം ആവശ്യമായ മരുന്നുകൾ സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ 15 കുടുംബങ്ങളിലാണ് ആദ്യഘട്ടം സഹായം എത്തിച്ചത്. 11പേർക്ക് നൽകിവരുന്ന 1000/-രൂപ വീതമുള്ള പ്രതിമാസ പെൻഷൻ പദ്ധതി ഈ മാസം മുതൽ 20 കുടുംബങ്ങളിലേക്ക് കൂടി വിപുലപ്പെടുത്തി. ലീഡേഴ്സ് സോഷ്യൽ കെയർ ഫാറത്തിന്റെ വിപുലീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കളരിയിൽ കിഴക്കതിൽ വസതിയിൽ സംഘടിപ്പിച്ചു. ലീഡേഴ്സ് സോഷ്യൽ കെയർ ഫാറം രക്ഷാധികാരി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ലീഡേഴ്സ് സോഷ്യൽ ഫാറം പ്രസിഡന്റ് ഷിബു.എസ്.തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. എസ്. പ്രവീൺകുമാർ, പി.വി.ബാബു, എസ്.ശർമിള, നിയാസ് ഇബ്രാഹിം, സതീശൻ, താഹിർ മുഹമ്മദ്‌, ദിലീപ് കളരിക്കമണ്ണേൽ എന്നിവർ പങ്കെടുത്തതു.