c
കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​പ​ണി​മു​ട​ക്കി​നോ​ട് ​അ​നു​ബ​ന്ധിച്ച് ​ക​ള​ക്ട​റേ​റ്റ് ​പ​ടി​ക്ക​ൽ​ ​ന​ട​ന്ന​ ​ഉ​പ​വാ​സം​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​ഗോ​പ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: ടി.പി.ആർ അടിസ്ഥാനത്തിൽ കടകൾ പൂട്ടിക്കുന്നത് അവസാനിപ്പിച്ച് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിയ വ്യാപാരികൾ ജില്ലാ ആസ്ഥാനത്തും യൂണിറ്റ് കേന്ദ്രങ്ങളിലും ഉപവാസം നടത്തി.

കളക്ടറേറ്റ് പടിക്കൽ നടന്ന ജില്ലാതല ഉപവാസം സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. രണ്ട് മാസത്തിലധികമായി ചെറുകിട വ്യാപാര മേഖലയ്ക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യാപാരികളോടും തൊഴിലാളികളോടുമുള്ള നീതി നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷനായി. ഭാരവാഹികളായ എസ്. കബീർ, കെ. രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, കെ.ജെ. മേനോൻ, ജോജൊ.കെ. എബ്രഹാം, എ. അൻസാരി, നവാസ് പുത്തൻവീട്, ജി. രാജൻ കുറുപ്പ്, ആന്റണി പാസ്റ്റർ, ഡി. വാവാച്ചൻ, എസ്. രമേശ്കുമാർ, ബി. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ചെറുകിട വ്യവസായി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു.