ഓച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനപ്രകാരം ഓച്ചിറയിൽ നടന്ന കടയടപ്പ് സമരം പൂർണം. ഓച്ചിറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ഉപവാസ സമരം യൂണിറ്റ് പ്രസിഡന്റ് എൻ.ഇ .സലാം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി പി.എെ. ജേക്കബ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഡിങ്കുരാജ് നന്ദിയും അറിയിച്ചു. മുഗേഷ്, ഹാരീസ്, രാജൻ പിള്ള, കളത്തിൽ സജി, സന്തോഷ് സ്നേഹ, റൂഫ് വേൾഡ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഓച്ചിറ രാഗം യൂണിറ്റ് നേതൃത്വത്തിൽ നടന്ന ഉപവാസവും ധർണയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നവാസ് ത്രീസ്റ്റാർ അദ്ധ്യക്ഷത വഹിച്ചു. സുൽഫിഖാൻ. എസ്, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, വിവിധ സംഘടനാ നേതാക്കളായ എൻ. വേലായുധൻ, ദിലീപ് ശങ്കർ, എം. എം. യൂനുസ്, ഷാജി ചോയ്സ്, മെഹർഖാൻ ചേന്നല്ലൂർ, അഷ്‌റഫ് മാമൂട്ടിൽ, ജയകുമാർ പെരുമ്പലത്ത്, ഷുക്കൂർ പായിക്കുഴി, സിറാജ് ക്രോണിക്കിൽ, വിജീഷ്, ഷാഫി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.