കരുനാഗപ്പള്ളി : നിർമ്മാണ വസ്തുക്കളുടെ വിലവർദ്ധനവ് തടയുക, പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരുനാഗപ്പള്ളി താലൂക്ക് ബിൽഡിംഗ് ആൻഡ് വെൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ നിൽപ്പ് സമരം നടത്തി. കരുനാഗപ്പള്ളി ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് സെക്രട്ടറി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ ഗോപി, പ്രവീൺമനയ്ക്കൽ, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.