accident-
പുക്കുളം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് നിന്നപ്പോൾ

പരവൂർ: പുക്കുളം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് ആറുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പള്ളിമൺ കിഴക്കേക്കരയിൽ ശരണ്യ, നെടുങ്ങോലം പുന്നമുക്ക് ചരുവിള വീട്ടിൽ ചന്തു, പൂതക്കുളം കരടിമുക്ക് സ്വദേശികളായ ശരത്, നെടുങ്ങോലം മുതലക്കുളം സ്വദേശികളായ ബാബു, അനിത, ഒന്നരവയസുള്ള സനാസതി എന്നിവർക്കാണ് പരിക്കേറ്റത്. കാർ പുക്കുളത്ത് ബാങ്കിനുമുന്നിലെ ടെലിഫോൺ പോസ്റ്റിലിടിച്ച ശേഷം വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്ങോലത്തെ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.