പരവൂർ: കോട്ടപ്പുറം ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സ്കൂൾ മാനേജരും അദ്ധ്യാപകരും ചേർന്ന് 22 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഇതോടൊപ്പം ഡിജിറ്റൽ പുസ്തകശാലയും തുറന്നു. മൊബൈൽഫോൺ വിതരണോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക സി.എസ്. അനിത, നഗരസഭാദ്ധ്യക്ഷ പി. ശ്രീജ, കൗൺസിലർ എസ്. ശ്രീലാൽ, മാനേജർ ശശിധരൻ പിള്ള, വിജയകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.