c

കൊല്ലം: കൊവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. വിസ കാലാവധി ദീർഘിപ്പിക്കുക, മിതമായ നിരക്കിൽ വിമാന ടിക്കറ്റ് നൽകുക, പലിശരഹിത ലോൺ അനുവദിക്കുക, ജോലി നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പദ്ധതി ഏർപ്പെടുത്തുക, കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നും എം.പി ആവശ്യപ്പെട്ടു.