ഇരവിപുരം : അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻനട എൽ.പി.എസിലെ മുഴുവൻ വിദ്യാർകൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയും തെക്കേവിള ഡിവിഷൻ കൗൺസിലറുമായ ടി.പി. അഭിമന്യു സ്കൂൾ ഹെഡ്മിസ്ട്രസ് അനിതയ്ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് ശംഭു പാർത്ഥസാരഥി, യാസീൻ, ദേവിക, ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.