പോരുവഴി : ഇടയ്ക്കാട് തെക്ക് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും ഇന്ന് വൈകിട്ട് 4 മണിക്ക് ഗ്രന്ഥശാലയിൽ നടക്കും. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം നിർവഹിക്കും. താലൂക്ക് വൈസ് പ്രസിഡന്റ് ബി.ബിനീഷ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ മനു. വി.കുറുപ്പ്, എം. മനു എന്നിവർ പങ്കെടുക്കും. കൈരളി ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തി സെക്രട്ടറി സാംബശിവൻ സ്വാഗതം പറയും.