കൊല്ലം : ചവറ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീധന പീഡനത്തിനെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് മുൻ ജില്ലാ ജഡ്ജ് മൈതീൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ബി.ഡി.ഒ ജോയി റോഡ്സ്, ഇ. റഷീദ്, ലതിക രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി രഞ്ജിത്ത്, സീനത്ത്,സുമയ്യ അഷറഫ്, രതീഷ് എന്നിവർ സംസാരിച്ചു.