mahila-photo
മഹിളാമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് ബീനാ രാജൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: സ്ത്രീധന പീഡനങ്ങൾക്കെതിരെ മഹിളാമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ആശുപത്രി ജംഗ്ഷനിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബീനാ രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു സുധീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്വതി, ട്രഷർ ശോഭനകുമാരി, ഉദയകുമാർ, സുനിലാൽ, മഞ്ജു, റഷീദ്, സുനിത്ത്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.