ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ശൂരനാട് സായൂജ്യത്തിൽ രാധാകൃഷ്ണപിള്ളയുടെ കുളത്തിലെ മത്സ്യങ്ങളുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി കിടങ്ങയം,മായാ വേണുഗോപാൽ, ഫിഷറീസ് ഇൻസ്പെക്ടർ മേരി ദാസൻ, അക്വാകൾച്ചർ പ്രമോട്ടർ എസ്.നവാസ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പും ത്രിതല പഞ്ചായത്തുകളും സംയുക്തമായിട്ടാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയത്.