കുന്നിക്കോട് : ഇന്ധന വിലവർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കുന്നിക്കോട് ബ്ലോക്ക് പ്രസിഡന്റ് എ.എ.വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് തമ്പി, അനീസ്, മനോജ്, അഖിൽ, ബി.വിഷ്ണു , അൻവർ, അൻവർ ഷാ, അനിൽ എന്നിവർ സംസാരിച്ചു.