kunnicode-covid
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ മുൻ എം.എൽ.എ. കെ.പ്രകാശ് ബാബു മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിശ്രീയ്ക്ക് കൈമാറുന്നു

കുന്നിക്കോട് : ഗ്രന്ഥശാലാസമിതികൾ സമാഹരിച്ച കൊവിഡ് പ്രതിരോധ സാമഗ്രികൾ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഗ്രന്ഥശാലകൾ സമാഹരിച്ച പ്രതിരോധ വസ്തുക്കളാണ് കൈമാറിയത്. കുന്നിക്കോട് എൻ.ഇ.ബാലറാം സ്മാരക പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ കെ.പ്രകാശ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു.

വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിശ്രീ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ജിയാസുദ്ദീൻ, ജോസ് ഡാനിയേൽ, പഞ്ചായത്ത് നേതൃസമിതി കൺവീനർ എൽ. എം.അജിമോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.