ചടയമംഗംലം: കേരള സർക്കാർ, ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ കൊവിഡ് പ്രതിരോധ പദ്ധതികൾ ചടയമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. അധിക ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്കുള്ള ചികിത്സയായ ഭേഷജവും ക്വാറന്റൈനിലും പ്രൈമറി കോൺടാക്ടിലുമുള്ളവർക്കുള്ള പ്രതിരോധ പദ്ധതിയായ അമൃതവും കൊവിഡ് മുക്തരായവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പുനർജനി പദ്ധതിയും ഇവിടെ നടപ്പിലാക്കുന്നുണ്ട്. രോഗപ്രതിരോധത്തിനായി സുഖായുഷ്യം, സ്വാസ്ഥ്യം എന്നീ രണ്ട് പദ്ധതികളിൽ ഉൾപ്പെടുത്തി പ്രതിരോധമരുന്നുകളും ഇവിടെനിന്ന് നേരിട്ട് നൽകുന്നു.
ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പദ്ധതി, പ്രമേഹ രോഗികൾക്കുള്ള ജീവന പദ്ധതി എന്നിവയും ഡിസ്പെൻസറി വഴി നടപ്പിലാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്പെൻസറിയുമായി നേരിട്ട് ബദ്ധപ്പെടാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു. ഫോൺ: 9447091388.