കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരത്തിന്റെ ഭാഗമായി ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെയും മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ഉപവാസം നടത്തി. റിട്ട. പൊലീസ് സൂപ്രണ്ട് എം. വഹാബ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോ. ജില്ലാ പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ അദ്ധ്യക്ഷനായി. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എസ്. രമേശ് കുമാർ (ടി.എം.എസ്. മണി ), ജനറൽ സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, കൊല്ലം മർച്ചന്റ്സ് അസോ. ജനറൽ സെക്രട്ടറി എ.കെ. ജോഹർ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോ. ജനറൽ സെക്രട്ടറി ദേവലോകം രാജീവ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എ. നിസാം, എം. സുബേർ, ആന്റണി റോഡ്രിഗ്സ്, എസ്.എം. അബ്ദുൽ ഖാദർ, എസ്. അജയകുമാർ (ബാലു), എം.എച്ച്. നിസാമുദീൻ, എം.എസ്. ബാബു എന്നിവർ സംസാരിച്ചു.