കൊല്ലം: മണ്ഡളം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിച്ച വായനാപക്ഷാചരത്തിന്റെ സമാപനം ഇന്ന് നടക്കും. വൈകിട്ട് 5ന് പുസ്തക ആസ്വാദനക്കുറിപ്പ്,​ വായനാക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കും. 6ന് ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ഒാമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ഐ.വി. ദാസ് അനുസ്മരണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റിയംഗം എൽ. പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് മുല്ലക്കര രത്നാകരന്റെ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തെപ്പറ്റി ചർച്ച നടക്കും.