കൊല്ലം : പുനുക്കന്നൂർ മണ്ഡലം ജംഗ്‌ഷൻ മംഗളോദയം ഗ്രന്ഥശാലയിലെ അക്ഷര സേനയുടെ നേതൃത്വത്തിൽ ബാലവേദിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകി. ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ഓമനക്കുട്ടൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.

ഗ്രന്ഥശാലയുടെ പ്രവർത്തന രിധിയിൽ താമസിക്കുന്ന നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള നിർവഹിച്ചു. ഗ്രന്ഥശാലയിലെ അക്ഷരസേനാംഗങ്ങൾ നേതൃത്വം നൽകി.