navas
ഭരണിക്കാവിൽ നടന്ന സത്യാഗ്രഹ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ പണിമുടക്കും സത്യഗ്രഹ സമരവും നടത്തി. ഭരണിക്കാവിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ഏ. കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ വിവിധ സമരകേന്ദ്രങ്ങളായ ശാസ്താംകോട്ടയിൽ താലൂക്ക് ജനറൽ സെക്രട്ടറി എ. നിസാം ,അഞ്ഞിലിമൂട് ക്ലമെന്റ് മൈനാഗപള്ളിയിൽ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കളിക്കൽ ജലാലുദീൻ , വടക്കൻ മൈനാഗപ്പള്ളിയിൽ സജീവൻ തട്ടേക്കാട് ,​ പടിഞ്ഞാറെകല്ലട പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന സമരം രാമചന്ദ്രൻ പിള്ള ,​ഐതോട്ടുവായിൽ അമ്പാടി കുറുപ്പ്,​ കാരളിമുക്കിൽ മേഖല ട്രഷറർ പി.എൻ ഉണ്ണികൃഷ്ണൻ നായർ ,​ശൂരനാട് തെക്ക് പതാരം ജംഗ്ഷനിൽ ജഗദീഷൻ ചക്കുവള്ളിയിൽ,​ പൂരകുന്നിൽ അഷറഫ് ശൂരനാട് ,​വടക്ക് എച്ച്.എസ് ജംഗ്ഷനിൽ ചന്ദ്രശേഖരൻ പിള്ള ,​പാറക്കടവിൽ കൈലാസ് രവീന്ദ്രൻ പിള്ള ,​സിനിമ പറമ്പിൽ പ്രസിഡന്റ് നിസാമുദ്ധീൻ ,​ഏഴാം മൈലിൽ ബഷിർ ഓലായിൽ എന്നിവർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.