a
ഇടയ്ക്കിടം ഗവ.എൽ.പി.എസിലെ വിദ്യാർഥികൾക്കുളള മൊബൈൽ ഫോൺ വിതരണം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു

എഴുകോൺ : ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന 13 വിദ്യാർഥികൾക്ക് സഹായവുമായി സ്കൂൾ പി. ടി. എ. ഇടയ്ക്കിടം ഗവ.എൽ.പി.എസിലെ കുട്ടികൾക്കാണ് കരീപ്ര പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സി.ഉദയകുമാറിന്റെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ.മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ബാബു രാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നേച്ചർ കൊട്ടാരക്കരയുമായി ചേർന്ന് ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ സ്കൂളിൽ നടത്തുന്ന പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് കൊണ്ട് മന്ത്രി ബാല ഗോപാലും കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭയും ചേർന്ന് തൈകൾ നട്ടു. വിരമിച്ച പ്രഥമാദ്ധ്യാപിക കെ.ജി.ലത, അദ്ധ്യാപിക പി.കെ.ലതി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.തങ്കപ്പൻ, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സി.ഉദയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ എസ്.എസ്.സുവിധ, പ്രഥമാദ്ധ്യാപിക ഷീജ, സ്കൂൾ വികസന സമിതി ചെയർമാൻ പി.എസ്. സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.