കൊട്ടാരക്കര: സി.പി.എം കോട്ടാത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ 17 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മാതാപിതാക്കൾ നഷ്ടപ്പെട്ട നിർദ്ധന കുട്ടികൾക്കാണ് മുൻഗണന നൽകിയത്. ബിരിയാണി ചലഞ്ചിലൂടെ 2000 ബിരിയാണി 125 രൂപക്ക് വിൽപ്പന നടത്തിയാണ് പണം
സമാഹരിച്ചത്. മൈലം പഞ്ചായത്തിലെ 8 വാർഡുകളിൽ നിന്നുമാണ് തുക കണ്ടെത്തിയത്. കോട്ടാത്തല സുരേന്ദ്ര സ്മാരകത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. എൻ.ബേബി അദ്ധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി എൻ.ചന്ദ്രൻ, വി.രവീന്ദ്രൻ നായർ, ജി.സുന്ദരേശൻ, ജി.ഉണ്ണികൃഷ്ണൻനായർ, അരവിന്ദ് എന്നിവർ സംസാരിച്ചു.