എഴുകോൺ : കോളന്നൂരിൽ എ.ഐ.എസ്.എഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിറവ് 2021 ഭാഗമായി കുട്ടികൾക്ക് പഠനോപകരണൾ വിതരണം ചെയ്തു. എഴുകോൺ മേഖലാ പ്രസിഡന്റ് ശ്രീദേവ് അദ്ധ്യക്ഷത വഹിച്ച യോഗം കൊല്ലം ജില്ലാ സെക്രട്ടറി എ.അധിൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ഗണേശ്, നെടുവത്തൂർ മണ്ഡലം സെക്രട്ടറി ജി.രഞ്ജിത്ത്, സി.പി.ഐ. നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, സി.പി.ഐ. എഴുകോൺ എൽ.സി സെക്രട്ടറി വി.അനിൽകുമാർ, എ.ഐ.എസ്.എഫ് നെടുവത്തൂർ മണ്ഡലം സെക്രട്ടറി ഹരിതാ ഹർഷൻ, പ്രസിഡന്റ് അഭിജിത്ത്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യദു ചന്ദ്രൻ, എഴുകോൺ മേഖലാ കമ്മിറ്റി സെക്രട്ടറി എൽ.സതീഷ് ,ബ്ലോക്ക് പഞ്ചായത്തംഗം മിനി അനിൽ എന്നിവർ സംസാരിച്ചു.