കടയ്ക്കൽ: കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ പ്രവർത്തകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കൊവിഡ് മാനദണ്ഡമനുസരിച്ച് പൊതു പരിപാടികൾക്ക് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് കടയ്ക്കൽ സിവിൽ സ്റ്റേഷന് മുന്നിൽ പ്രവർത്തകർ ധർണ നടത്തി. മേഖലാ പ്രസിഡന്റ് ഖാൻ നോഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, സൈജു പ്രാർഥന, കബീർ ഷാൻ, രാജു സുദർശന, ബൈജു കടയ്ക്കൽ എന്നിവർ പങ്കെടുത്തു.