v

കൊട്ടിയം: ഫാത്തിമാ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും കീഴിലുള്ള മൈലാപ്പൂര് ഫാത്തിമാ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിന് കേരള സർവകലാശാല നടത്തിയ 2019-21 വർഷത്തെ ബി.എഡ് പരീക്ഷയിൽ മൂന്ന് റാങ്കുകൾ. മലയാളം വിഭാഗത്തിൽ യാമിനി ജി. തങ്കരാജനാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇംഗ്ലീഷ് വിഭാഗത്തിൽ അരുണിമ രാജിന് മൂന്നാം റാങ്കും എൽ. സ്വാതി കൃഷ്ണയ്ക്ക് നാലാംറാങ്കും ലഭിച്ചു. റാങ്ക് നേടിയ വിദ്യാർത്തികളെ ട്രസ്റ്റ് അനുമോദിച്ചു.