pattathnam-
ബഷീർ ദിനത്തിൽ കഥാപാത്രങ്ങളെ പുനരാവിഷ്‌ക്കരിച്ച് വിദ്യാർത്ഥികൾ

കൊല്ലം : പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്‌കൂളിലെ ബഷീർ ദിനം വ്യത്യസ്ത പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. കൊല്ലം എസ്. എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽ കുമാർ ബഷീർ കൃതികളുടെ പുനർവായന എന്ന വിഷയത്തിൽ ഓൺലൈനായി കുട്ടികളോട് സംവദിച്ചു. വിദ്യാരംഗം കൺവീനർ ജി. സിനില അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും എസ്. ആർ.ജി കൺവീനർ സി.വൈ. ബീന നന്ദിയും പറഞ്ഞു. ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ ചിത്രീകരണം, വിദ്യാർത്ഥികൾ കഥാപാത്രങ്ങളെ പുനരാവിഷ്‌ക്കരിച്ച് തയ്യാറാക്കിയ വീഡിയോ പ്രദർശനം, ക്വിസ് എന്നിവയും നടന്നു.