കരുനാഗപ്പള്ളി: കടയടപ്പ് സമരത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റസ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പി സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുളിമൂട്ടിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീർവേലിയിൽ, ട്രഷറർ ശ്രീജിത് ദേവ് , മോഹനൻ , കാട്ടൂർ ബഷീർ, സുനിൽ തോമസ്, രഞ്ജിശേഖർ, അഫ്സൽ റെക്സിൻ പാലസ്, നാസർ പോച്ചയിൽ, അനീസ് ചക്കാലയിൽ, ഷിഹാബ് ഷൈൻ, ഹിജാസ്, പ്രശാന്ത്, ജവാദ്, അനസ് തുടങ്ങിയവർ സംസാരിച്ചു.